Profile photo of Shameer
July 28, 2015

2008ന് മുമ്പ് നികത്തിയ പാടങ്ങള്‍ ക്രമവത്കരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് 2008ന് മുമ്പ് നികത്തിയ നെല്‍വയലുകള്‍ പിഴ ഈടാക്കി ക്രമവത്കരിക്കും. ഭൂമിയുടെ ന്യായവിലയുടെ 25 ശതമാനം വരുന്ന തുകയാണ് പിഴയായി നിശ്ചയിച്ചിരിക്കുന്നത്. ഈ വ്യവസ്ഥകള്‍ ഉള്‍പ്പെടുന്ന ധനകാര്യ ബില്‍ നിയമസഭ പാസാക്കി.
200 കോടി രൂപയാണ് ഇതിലൂടെ അധിക വരുമാനം പ്രതീക്ഷിക്കുന്നത്. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ ബില്‍ നിലവില്‍ വരുന്നവരെ നികത്തിയ പാടങ്ങള്‍ക്കാണ് അംഗീകാരം ലഭിക്കുക. ഇന്നലെ നിയമസഭയില്‍ പ്രതിപക്ഷം ധനകാര്യ ബില്ലിന്‍െറ ചര്‍ച്ച ബഹിഷ്കരിച്ചിരുന്നു. ഭരണപക്ഷത്തുനിന്ന് സംസാരിച്ച ചിലര്‍ വ്യവസ്ഥ ദുരുപയോഗപ്പെടുത്തുമെന്ന് ആശങ്ക രേഖപ്പെടുത്തി. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് ധനമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ മുന്നോട്ടുവെച്ച നിര്‍ദേശമാണ് ഇപ്പോള്‍ നടപ്പാക്കുന്നതെന്ന് ചര്‍ച്ചക്ക് മറുപടി പറഞ്ഞ മന്ത്രി കെ.എം. മാണി പറഞ്ഞു. സബ്ജക്ട് കമ്മിറ്റിയുടെ ശിപാര്‍ശയോടെയാണ് വ്യവസ്ഥ ബില്ലില്‍ ഉള്‍പ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ധനകാര്യ ബില്‍ പാസായതോടെ ഏഴുവര്‍ഷം മുമ്പുവരെ നെല്‍വയലുകള്‍ നികത്തിയത് സാധൂകരിക്കാന്‍ കഴിയും. ന്യായവില നിശ്ചയിക്കാത്ത ഭൂമിയാണെങ്കില്‍ സമീപത്തുള്ള സമാനഭൂമിയുടെ ന്യായവില അടിസ്ഥാനമാക്കും. കലക്ടര്‍മാര്‍ക്കാണ് നിലം പുരയിടമായി പ്രഖ്യാപിക്കാനുള്ള അധികാരം. വയലുകള്‍ നികത്തിയാല്‍ അത് പൂര്‍വസ്ഥിതിയിലാക്കണമെന്ന വ്യവസ്ഥയും പിഴയും നെല്‍വയല്‍ സംരക്ഷണ നിയമത്തിലുണ്ടായിരുന്നു. വീട് വെക്കാന്‍ ഭൂമിയില്ലാത്തവര്‍ക്ക് അഞ്ചു സെന്‍റ് വരെ മാത്രം നികത്താം എന്നും വ്യവ്സഥ ചെയ്തിരുന്നു.
നിയമം വന്നപ്പോള്‍ പാടങ്ങളുടെ സ്ഥിതി വിവരക്കണക്കുകള്‍ തയാറാക്കണമായിരുന്നു.
ഇതിന് നടപടി എടുക്കാത്തതിനാല്‍ നിലം വന്‍തോതില്‍ നികത്തപ്പെട്ടു. ഇപ്പോഴത്തെ വ്യവസ്ഥയുടെ മറവുപറ്റി പാടങ്ങളെല്ലാം പുരയിടമായി മാറുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

Profile photo of Shameer
July 28, 2015

സ്വര്‍ണക്കടത്ത്: 42 പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നു

മൂവാറ്റുപുഴ: നെടുമ്പാശ്ശേരി കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്തില്‍ പിടിയിലായ 42 പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് വിവിധ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. സ്വര്‍ണക്കടത്തിലെ മുഖ്യപ്രതിയായ പി.എ. നൗഷാദ്, ജാബിന്‍ ബഷീര്‍, ബഷീര്‍, ജിബിന്‍, ഫൈസല്‍, ഫാസില്‍, സലീം, അബിന്‍സ്, ഇസുയില്‍, അജിംസ്, നൗഫല്‍ കാസിം, കസ്റ്റംസ് ജീവനക്കാര്‍ തുടങ്ങി 42ഓളം പേരുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാനാണ് കസ്റ്റംസ് ആര്‍.ബി.ഐയോട് ആവശ്യപ്പെട്ടത്.
ഇതനുസരിച്ചാണ് റിസര്‍വ് ബാങ്ക് വിവിധ ബാങ്കുകള്‍ക്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയത്. ഇതിനു പുറമെ പ്രധാനപ്രതികളായ ഒമ്പതുപേരുടെ വസ്തുവകകള്‍ കണ്ടുകെട്ടാന്‍ റവന്യൂ അധികൃതരോട് കസ്റ്റംസ് ആവശ്യപ്പെട്ടതായും അറിയുന്നു. 22000 കോടിയുടെ സ്വര്‍ണ ഇടപാട് ഇതുവരെ ഇവര്‍ നടത്തിയെന്ന വിവരമാണ് പിടിയിലായവരില്‍നിന്ന് കസ്റ്റംസ് സംഘത്തിന് കിട്ടിയത്. ഇത് സംബന്ധിച്ച തെളിവുകള്‍ കസ്റ്റംസിനും റവന്യൂ ഇന്‍റലിജന്‍സിനും ലഭിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. സ്വര്‍ണം കടത്തിക്കൊണ്ടുവന്നതിനും വില്‍പന നടത്തിയതിനും തെളിവുണ്ടെങ്കിലും വിറ്റഴിച്ച സ്വര്‍ണത്തിന്‍െറ പണം എവിടെ പോയെന്ന് കണ്ടത്തൊന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. 

Profile photo of spareed
July 28, 2015

കലാമിന്‍െറ ഭൗതികശരീരം കേരളത്തില്‍ പൊതുദര്‍ശനത്തിന് വെക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: ഡോ.എ.പി.ജെ. അബ്ദുല്‍ കലാമിന്‍െറ ഭൗതികശരീരം കേരളത്തില്‍ പൊതുദര്‍ശനത്തിന് വെക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 20 കൊല്ലത്തിലേറെക്കാലം തിരുവനന്തപുരത്ത് താമസിച്ച് ഒരു സാധാരണക്കാരനായും മലയാളിയായും ജീവിച്ചയാളാണ് കലാം. അവസാന നാളുകള്‍വരെ കേരളത്തെ സ്നേഹിക്കുകയും ആത്മബന്ധം സൂക്ഷിക്കുകയും ചെയ്ത അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കണമെന്ന് കേരളജനത ആഗ്രഹിക്കുന്നുണ്ടാകും. സംസ്ഥാനസര്‍ക്കാരിനുവേണ്ടി കേന്ദ്രത്തോട് ഇക്കാര്യം ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി അറിയിച്ചു.

ഇക്കാര്യത്തില്‍ ബന്ധുക്കളുമായി ആലോചിച്ച ശേഷം മറുപടി പറയാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് കേരളാസര്‍ക്കാരിനെ അറിയിച്ചു.

Profile photo of Admin
July 28, 2015

ശ്രീശാന്തിന് കൊച്ചിയില്‍ ഉജ്ജ്വല വരവേല്‍പ്പ്

കൊച്ചി: ഐ.പി.എല്‍ ഒത്തുകളിക്കേസില്‍ കുറ്റമുക്തനായ ക്രിക്കറ്റര്‍ എസ്. ശ്രീശാന്ത് നാടിന്‍െറ സ്നേഹവായ്പിലേക്ക് പറന്നത്തെി. ഞായറാഴ്ച രാവിലെ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ ശ്രീശാന്തിനെ കുടുംബവും സുഹൃത്തുക്കളും ആരാധകരും അടങ്ങിയ വന്‍ജനാവലി വരവേറ്റു. താന്‍ കളിച്ചു പഠിച്ച ഗ്രൗണ്ടിലത്തെി ബൗള്‍ചെയ്ത്, ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവിനുള്ള പരിശീലനച്ചുവടുവയ്പും താരം നടത്തി.
സജീവ ക്രിക്കറ്റിലേക്ക് ഉടന്‍ തിരിച്ചുവരാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി ശ്രീശാന്ത് പറഞ്ഞു. ‘രാജ്യത്തിനുവേണ്ടി ഇനിയും കളിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. 32 വയസ്സേ ആയിട്ടുള്ളൂ. തിരിച്ചുവരവിന് ഇനിയും സമയമുണ്ട്. പരിശീലനം തുടരും. ബി.സി.സി.ഐ വിലക്ക് നീക്കുംവരെ കാത്തിരിക്കും. കേരള ടീമിനൊപ്പമോ ക്ളബ് ക്രിക്കറ്റിലോ കളിച്ചുതുടങ്ങാന്‍പോലും ആഗ്രഹമുണ്ട്. എല്ലാവരുടെയും പ്രാര്‍ഥനക്കും പിന്തുണക്കും നന്ദി അറിയിക്കുന്നു. അനുഭവങ്ങള്‍ പലതും പഠിപ്പിച്ചു. അതെല്ലാം നല്ലതിനാണെന്ന് കരുതുന്നു.’
തന്നെ കുറ്റപ്പെടുത്തിയവര്‍ ഉള്‍പ്പെടെ ആരോടും പരിഭവമില്ളെന്നും ശ്രീശാന്ത് പറഞ്ഞു. കൈവിട്ടുപോയ ജീവന്‍ തിരിച്ചുകിട്ടിയതുപോലെയാണ് ഐ.പി.എല്‍ കോഴ വിവാദവുമായിബന്ധപ്പെട്ട കോടതിവിധിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Profile photo of spareed
July 28, 2015

കലാമിന് കേരളാ നിയമസഭയുടെ അന്ത്യാഞ്ജലി

കലാമിന് കേരളാ നിയമസഭയുടെ അന്ത്യാഞ്ജലി

തിരുവനന്തപുരം: മുന്‍ രാഷ്ര്ടപതിയും ശാസ്ത്രജ്ഞനുമായ ഡോ. എ.പി.ജെ അബ്ദുല്‍ കലാമിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. സഭ ചേര്‍ന്ന ഉടന്‍തന്നെ സ്പീക്കര്‍ എന്‍. ശക്തന്‍ അനുശോചനപ്രമേയം അവതരിപ്പിച്ചു. അറിവിന്‍െറ ഉപാസകനായ സ്വപ്നദര്‍ശിയായിരുന്നു ഡോ. കലാമെന്നും രാമേശ്വരത്ത് ജനിച്ചെങ്കിലും മലയാളിയായി അദ്ദേഹം ജീവിച്ചുവെന്നും സ്പീക്കര്‍ പറഞ്ഞു. തുടര്‍ന്ന് സഭാംഗങ്ങള്‍ ഒരു മിനിറ്റ് നേരം എഴുന്നേറ്റുനിന്ന് കലാമിന് ആദരാഞ്ജലികളര്‍പ്പിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ എന്നിവരും കക്ഷിനേതാക്കളും കലാമിനെ അനുസ്മരിച്ചു.

എന്നും കേരളത്തിന്‍റെ വളര്‍ച്ച ആഗ്രഹിച്ച വ്യക്തിയാണ് കലാമെന്നും കേരളത്തിനായി വിഷന്‍ 2010 പദ്ധതി നല്‍കിയെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുസ്മരിച്ചു. പുതിയ തലമുറക്ക് എന്നും വറ്റാത്ത ഊര്‍ജസ്രോതസായിരുന്നു കലാമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. കേരളം കലാമിന്‍െറ രണ്ടാം വീടായിരുന്നുവെന്നും അദ്ദേഹം ഓര്‍മിച്ചു.

Profile photo of Admin
January 20, 2015

Home

Erattupetta is a Muncipality town in Kottayam district in the state of Kerala, India.It is 38 km east of Kottayam, the district Centre. Erattupetta was known as Erappili and Erappuzha before. The “Eraaru” part in all the variation of the names arose from the geographical location, where the two rivers (aru) merges as single one. Erattupetta is situated in the foothills of High Ranges. It was the commercial capital of the Poonjar principality until 1949. Erattupetta lies in an ancient route from Athirampuzha to Tamil Nadu. Hill produces from the Cardamom hills were brought down by theMuthuvans for trade. Erattupetta’s current economy is primarily rubber and scores of large and small estates dot the landscape.Wagamon, a Hill Station lies some 22 km east of Eruttupetta. St.George’s Church, also called ‘Aruvithura Pally’, which is an old famous pilgrimage centre, is situated in the suburbs of Erattupetta. The Church, being at least 1200 years old, is believed to be the oldest Church in eastern Kerala, and is the mother church of the ancient Syrian Christian community of both the Meenachil and the Kanjirapally Taluks. It is believed to be built by an early wave of migrant Christians from Nilackal (Chayal), who settled in the region for trade, commerce and agriculture. Nilackal, located in the Sabarimala hills miles Southeast of Erattupetta, is known to be one of the 7 centers in Kerala, where Saint Thomas founded Christian communities and established Churches. There’s also a popular belief that the Aruvithura Church was established by Saint Thomas the apostle himself.
The population is predominantly Syrian Christian, Hindu and Muslim. The Syrian Christians of the region are entirely Catholic, belonging to the Palai diocese of the Syro Malabar Catholic church. They are mainly engaged in farming, particularly of plantation crops such as Rubber, and are evenly spread across the country side surrounding the town. Many aristocratic Catholic Nasrani families of Central Travancore have their origins in Aruvithura, which has been an ancient stronghold of the community. Many such families have also migrated to places around Erattupetta, such as Poonjar, Teekoy etc a century ago, as part of the agrarian expansion in Central Travancore. The Muslims of Erattupetta are known as Thulukkar or Tamil Muslims and are believed to have come from Tamil Nadu centuries ago. Such Muslims exist in Thodupuzha and parts of idukki and Pathanamthitta districts as well and they are considered different from Mappila Muslims, the Malayali Muslim community common in central and northern half of Kerala. The Muslims are mostly into trade related occupations.
The Former royal family of Madurai came here in 11th century from Tamil Nadu. This place, which was under the control of the Thekkumkur king, transferred his power to the royal family of Madurai. For the stability of government they greeted sincere and able Muslim Nobles. Their next generation are known by the name as “KHAN”. Today, the Khan family is a prominent Muslim family in Erattupetta. ‘Lebbas are another Muslim family in Erattupetta and are claimed to be descendants of Shaikh Saeed Bava (a descendant of Ukasha bin Mihsan, a companion of Prophet Muhammed)
Erattupetta can be easily reachable from North kerala via AngamalyMuvattupuzha-Thodupuzha-Muttom route. It is well connected to Tamil Nadu via Kottayam-Kumali KK Road to Madurai through the nearest town Kanjirappally which is 16 Kilometres from Erattupetta. Many Famous Personalities hails from Erattupetta and nearby. PC Chacko, P C George, NM Joseph, Kerala Varma Raja are current or former political leaders. Social worker ‘KS Kochuthampi’ (express) also hails from this place.